ഒരു കറ്റാർവാഴയെങ്കിലും വീട്ടിലുണ്ടോ? പണം തേടിയെത്തും, ഇത്രമാത്രം ചെയ്താൽ മതി
വീട് വയ്ക്കുമ്പോൾ മാത്രമല്ല വീട്ടിൽ ചെടി നടുമ്പോഴും വാസ്തുനോക്കുന്നവർ നിരവധിയാണ്. ചില ചെടികൾ വീട്ടിൽ വയ്ക്കുന്നത് സമ്പത്ത് ഇരട്ടിയാക്കുമെന്നും സമ്പത്ത് നിലനിർത്തുമെന്നും വാസ്തുവിൽ പറയുന്നു. അത്തരത്തിലുള്ള ഒരു ചെടിയാണ് കറ്റാർവാഴ. ആയുർവേദപ്രകാരം വളരെയധികം ഔഷധമൂല്യമുള്ള ചെടിയാണിത്. മുടിയുടെ സംരക്ഷണത്തിനും ചർമസംരക്ഷണത്തിനും കറ്റാർവാഴ ഉപയോഗിക്കുന്നവർ ധാരാളമാണ്. എന്നാൽ വാസ്തുപ്രകാരം കറ്റാർവാഴയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. കറ്റാർവാഴ വീട്ടിൽ വളർത്തുന്നത് കുടുംബത്തിലെ സന്തോഷവും ഐശ്വര്യവും നിലനിർത്തുന്നുവെന്നാണ് വിശ്വാസം. സമ്പത്ത് നിലനിർത്താനും ഇത് സഹായിക്കുന്നു.
എന്നാൽ ദിശ മാറിയാൽ അവ വിപരീതഫലമായിരിക്കും നൽകുക. വാസ്തുപ്രകാരം കറ്റാർവാഴ വീടിന്റെ കിഴക്ക് ദിശയിൽ വേണം നടാൻ. ഇത് വീട്ടിൽ സമാധാനവും മനസിന് ശാന്തതയും പ്രദാനം ചെയ്യും. നിങ്ങളുടെ പുരോഗതിയ്ക്ക് വേണ്ടി വീടിന്റെ പടിഞ്ഞാറ് ദിശയിൽ കറ്റാർവാഴ നടുന്നത് നല്ലതാണെന്നാണ് വാസ്തുവിൽ പറയുന്നത്. എന്നാൽ ഒരിക്കലും വീടിന്റെ വടക്ക് പടിഞ്ഞാറ് ദിശയിൽ ഈ ചെടി നടാൻ പാടില്ല. ഇത് വിപരീത ഫലം നൽകുമെന്നും വാസ്തു വിദഗ്ധർ പറയുന്നു.
വീടിന്റെ പ്രധാന വാതിലിന് ഇരുവശങ്ങളിലുമായി കറ്റാർവാഴ വളർത്തുന്നത് സമൃദ്ധി കൊണ്ടുവരുമെന്നും വിശ്വാസമുണ്ട്. എന്നാൽ വാതിലിന് നേരെയായി കറ്റാർവാഴ വളർത്താൻ പാടില്ല. തുളസി, മഞ്ഞൾ എന്നിവയാണ് വാതിലിന് നേരെയായി വളർത്താൻ ഉത്തമം. പ്രധാന വാതിലിൽ നിന്ന് പുറത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്ന ഇടത്തുള്ള മണ്ണിൽ ഇടതു-വലത് വശങ്ങളിലായി കറ്റാർവാഴ വളർത്താം.