ഈ ഇരുപത് രൂപ കൈവശമുണ്ടോ? നാല് ലക്ഷം രൂപ വരെ കിട്ടും, എളുപ്പത്തിൽ പണം നേടാം
പഴയ നാണയങ്ങളും കറൻസി നോട്ടുകളും ശേഖരിച്ചുവയ്ക്കുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങളെ തേടി ഒരു സുവർണാവസരം എത്തിയിരിക്കുകയാണ്. നാല് ലക്ഷം രൂപ വരെ നിങ്ങളുടെ ശീലം കൊണ്ട് സ്വന്തമാക്കാവുന്നതാണ്. കഴിഞ്ഞ കുറച്ചുനാളുകളായി പഴയ നാണയങ്ങളുടെയും നോട്ടുകളുടെയും ഡിമാൻഡ് കൂടിയിരിക്കുകയാണ്. അതിനാൽത്തന്നെ പല സ്ഥലങ്ങളിലും പഴയ നോട്ടുകൾ സ്വന്തമാക്കുന്നതിനായി വൻകിട കമ്പനികൾ ലേലങ്ങൾ സംഘടിപ്പിക്കാറുണ്ട്. പഴയ ഇരുപത് രൂപ കൈവശമുളളവർക്കും ലക്ഷങ്ങൾ സ്വന്തമാക്കാം.
ഇരുപത് രൂപയുടെ നോട്ടുകൾ നിങ്ങൾ വിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ചില പ്രധാന വ്യവസ്ഥകൾ അറിയേണ്ടതുണ്ട്. ഡിമാൻഡുളള നോട്ടിന്റെ പ്രത്യേകതകൾ അറിയാനും ശ്രമിക്കുക. പിങ്ക് നിറത്തിലുളള 20 രൂപയുടെ നോട്ടുകൾക്കാണ് ഡിമാൻഡ്. നോട്ടിന്റെ മൂന്നക്ക സീരിയൽ നമ്പർ 786 ആയിരിക്കണം. മഹാത്മാഗാന്ധിയുടെ ചിത്രവും നോട്ടിൽ യഥാസ്ഥാനത്ത് അച്ചടിച്ചിരിക്കണം. ഓൺലൈൻ മുഖേനയായാണ് നോട്ടുകളുടെ വിൽപ്പന നടക്കുന്നത്. മൂന്ന് നോട്ടുകളാണ് വിൽക്കുന്നതെങ്കിൽ 12 ലക്ഷം രൂപ വരെ സമ്പാദിക്കാം.
ഇത്തരത്തിൽ നോട്ടുകൾ കൈവശമുളളവ quikr എന്ന വെബ്സൈറ്റിൽ വിൽപ്പനയ്ക്കായി രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം നിങ്ങൾ നോട്ടിന്റെ ചിത്രം സൈറ്റിൽ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കുളളിൽ തന്നെ പ്രതിനിധികൾ നിങ്ങളെ ബന്ധപ്പെടും. അതേസമയം, പല തട്ടിപ്പുകളും ഇതിലൂടെ നടക്കാൻ സാദ്ധ്യതയുണ്ട്. വ്യാജസെറ്റുകളിലൂടെ നിങ്ങളെ സമീപിക്കുന്നവർ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ ആവശ്യപ്പെട്ടേക്കാം. നോട്ടുകൾ വിൽക്കുമ്പോൾ നിങ്ങളുടെ കൂടുതൽ വിവരങ്ങൾ നൽകരുത്. അത്തരത്തിൽ നിങ്ങൾ വഞ്ചനയ്ക്കിരയായാൽ വെബ്സൈറ്റ് പ്രതിനിധികൾ ഉത്തരവാദികളായിരിക്കില്ല. അതേസമയം, പഴയ കറൻസി നോട്ടുകളും നാണയങ്ങളും വാങ്ങാനോ വിൽക്കാനോ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ) ഔദ്യോഗികമായി അനുമതി നൽകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.