ശ്രീകൃഷ്ണജയന്തി : സ്വാഗതസംഘം
Tuesday 12 August 2025 1:34 AM IST
കോട്ടയം: ശ്രീകൃഷ്ണജയന്തി സ്വാഗത സംഘ രൂപീകരണയോഗം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം കോട്ടയം ഗോകുലം ജില്ലാദ്ധ്യക്ഷൻ പ്രതീഷ് മോഹൻ അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.ഹരീന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. ആർ.സാനു, കെ.എൻ.സജികുമാർ, ഡോ.എൻ.ഉണ്ണികൃഷ്ണൻ, വി.എസ്.മധു സൂദനൻ, പി.സി. ഗിരീഷ്‌കുമാർ, ബി.അജിത് കുമാർ, എം.ബി.ജയൻ, കെ.ജി.രഞ്ജിത്ത്, മനു കൃഷ്ണ, ജി.ഗായത്രി, കെ.സി.വിജയകുമാർ, ജി.രതീഷ്, എസ്. ശ്രീജിത്ത്, രമ സി. നാരായണൻ എന്നിവർ പ്രസംഗിക്കും.