അക്ഷയ കേന്ദ്രത്തിൽ ഭീമൻ മലമ്പാമ്പ്
Tuesday 12 August 2025 1:35 AM IST
വൈക്കം : ഉദയനാപുരത്തുള്ള അക്ഷയ കേന്ദ്രത്തിൽ ഭീമൻ മലമ്പാമ്പ് കയറി. പുറകുവശത്തുള്ള സ്റ്റെയർകേഴ്സ് വഴി മലമ്പാമ്പ് ഇഴഞ്ഞ് പോകുന്നത് സമീപവാസിയായ വീട്ടമ്മയാണ് കണ്ടത്. തുടർന്ന് എയർ ഹോളിലൂടെ പാമ്പ് അക്ഷയ കേന്ദ്രത്തിന് ഉള്ളിൽ കടക്കുകയായിരുന്നു. വീട്ടമ്മ ഉടൻ അക്ഷയ കേന്ദ്രം നടത്തുന്ന വല്ലകം സ്വദേശിനിയായ ലിജാമോളെ ഫോണിൽ വിളിച്ച് അറിയിച്ചു. സർപ്പ ഗ്രൂപ്പ് അംഗം അരയൻകാവ് സ്വദേശി പി.എസ്.സുജയ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. തുടർന്ന വനം വകുപ്പിന് കൈമാറി.