'ഉയരെ' മെറിറ്റ് അവാർഡ് വിതരണം

Tuesday 12 August 2025 2:24 AM IST

ആലപ്പുഴ: സീവ്യൂ വാർഡ് കൗൺസിലർ അഡ്വ. റീഗോ രാജു ഏർപ്പെടുത്തിയ 'ഉയരെ' മെറിറ്റ് അവാർഡ്,കിടപ്പ് രോഗികൾക്കും വീട് വിട്ട് പുറത്തിറങ്ങാൻ കഴിയാത്തവർക്കും നൽകുന്ന റേഡിയോ ,പഠനോപകരണ വിതരണം എന്നിവയുടെ ഉദ്ഘാടനം ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ കെ.സി.വേണുഗോപാൽ എം.പി നിർവ്വഹിച്ചു. അഡ്വ. റീഗോ രാജു അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ജി.സുധാകരൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മുൻ എം.എൽ.എ എ.എ.ഷുക്കൂർ, സിസ്റ്റർ ബിൻസി ജോൺ, മേരി രജിത, നീതു ജോസ് തുടങ്ങിയവർ സംസാരിച്ചു.