വായ്പ : അപേക്ഷ ക്ഷണിച്ചു
Tuesday 12 August 2025 12:45 AM IST
കോട്ടയം: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽ നിന്ന് കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന മറ്റു പിന്നാക്ക വിഭാഗത്തിലും (ഒ.ബി.സി), മതന്യൂനപക്ഷത്തിലും (ക്രിസ്ത്യൻ, മുസ്ലിം) ഉൾപ്പെടുന്ന ജനങ്ങൾക്ക് സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കും, പുതിയ വാഹനം വാങ്ങുന്നതിനും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. അപേക്ഷകന്റെ പ്രായപരിധി, വാർഷിക കുടുംബ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷാഫോം കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലെ ഓഫീസിൽ നിന്ന് രാവിലെ 10 മുതൽ 3 വരെ 30 രൂപ അടച്ച് വാങ്ങാം. ഫോൺ: 04828203330,293900.