രാജ്യാന്തര ഷട്ടിൽ ടൂർണ്ണമെന്റ്
Monday 11 August 2025 8:28 PM IST
തൃക്കരിപ്പൂർ: രണ്ടു ദിനങ്ങളിലായി ഇളമ്പച്ചി ഫായിക്കയിൽ നടന്നുവന്ന രാജ്യാന്തര ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സമാപിച്ചു. കലാശ പോരാട്ടത്തിൽ ഗണേഷ്-വിമൽ സംഖ്യത്തെ പരാജയപ്പെടുത്തി ഇന്തോനേഷ്യയിൽ നിന്നുള്ള ഹംസ- ബഗാസ് ജോഡി ചാമ്പ്യന്മാരായി. ചാമ്പ്യൻസ് ടീമിനുള്ള 1ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫിയും ടൂർണ്ണമെന്റ് കമ്മറ്റി ചെയർമാൻ അബ്ദുൾ സലാം അഹമ്മദ് അബ്ദുള്ളയും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും 50000 രൂപ ക്യാഷ് പ്രൈസും മുഹമ്മദ് കൂക്കോട്ടും ഫൈനലിസ്റ്റുകൾക്കുള്ള ക്യാഷ് പ്രൈസും സമ്മാനങ്ങളും എംപയർ അസീസ്, വി.സി. ഉമ്മർ എന്നിവരും വിതരണം ചെയ്തു. സെയ്ദു മെട്ടമ്മൽ, സജിത്ത് പലേരി, അബ്ദുള്ള, റഷീദ് ബ്രൈറ്റ്, അബ്ദുൾ സലാം കവ്വായി, അമീർ ഹാജി, നൗഷാദ് വെള്ളൂർ, മുജീബ് റഹ്മാൻ, മന ലക്ഷ്മണൻ, ശഫീഖ്, കെ.മുഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു.