ഉമ്മൻചിറ റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന്
കണ്ണൂർ: പിണറായി ഗ്രാമപഞ്ചായത്തിൽ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ ചേക്കുപാലത്ത് നിർമ്മിച്ച ഉമ്മൻചിറ റെഗലേറ്റർ കം ബ്രിഡ്ജ് ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.സ്പീക്കർ അഡ്വ എ.എൻ.ഷംസീർ മുഖ്യാതിഥിയായി പങ്കെടുക്കും.കൊടുവള്ളി റെയിൽവെ മേൽപാലം രാവിലെ പതിനൊന്നരക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ എന്നിവർ പങ്കെടുക്കും.കണ്ണൂർ പോലീസ് മൈതാനിയിലെ സിന്തറ്റിക്ക് ട്രാക്കും മൾട്ടിപർപ്പസ് ഇൻഡോർ കോർട്ടും മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്നരക്ക് ജില്ലാ പോലീസ് ആസ്ഥാനത്തെ ഇൻഡോർ സ്‌പോർട്സ് സെന്റർ കം സഭാ ഹാളും ഉദ്ഘാടനം ചെയ്യും. മയ്യിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.