ബി.ജെ.പി വാർഡ് സമ്മേളനം
മടിക്കൈ : ബി.ജെ.പി ഏച്ചിക്കാനം,ആലംപാടി വാർഡ് സമ്മേളനം ജില്ലാപ്രസിഡന്റ് എം.എൽ.അശ്വിനി ഉദ്ഘാടനം ചെയ്തു.മടിക്കൈ പഞ്ചായത്തിലെ പാവങ്ങൾക്കും മറ്റ് ജനങ്ങൾക്കും എന്ത് വികസനങ്ങളാണ് സിപിഎം കൊണ്ടുവന്നതെന്ന് ആത്മാർത്ഥമായി പരിശോധിക്കണമെന്ന് എം.എൽ. അശ്വനി അഭിപ്രായപ്പെട്ടു. ബി.ജെ.പി മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി , പ്ലസ് പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും അഭിഭാഷകരായി എൻറോൾ ചെയ്ത അഡ്വ.ശ്രീദേവി നാരായണൻ, അഡ്വ.കെ വി.ജ്യോതിക റാണി എന്നിവരെയും ആദരിച്ചു. വാർഡ് മെമ്പർ എ. വേലായുധൻ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത്, മണ്ഡലം ജന. സെക്രട്ടറിമാറായ പി.പത്മനാഭൻ, ബിജി ബാബു, മണ്ഡലം സെക്രട്ടറി മനോജ്, പി.നാരായണി, കെ.ശോഭന, ഇ.കൃഷ്ണൻ, വിനോദ് ചെമ്പിലോട്ട് തുടങ്ങിയവർ സംസാരിച്ചു. ബി.കുഞ്ഞികണ്ണൻ സ്വാഗതവും പി.വിനോദ് നന്ദിയും പറഞ്ഞു.