അമ്പലത്തറയിൽ സംഗീതോത്സവം
കാഞ്ഞങ്ങാട്: കേരള സംഗീത നാടക അക്കാഡമി കാസർകോട് കേന്ദ്രകലാ സമിതിയുടെയും അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റിയുടെയും സഹകരണത്തോടെ നടത്തിയ സംഗീതോത്സവം സി എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു.'സംഗീതം അനുഭവം ആവിഷ്‌ക്കാരം എന്ന വിഷയത്തിൽ ഡോ.പ്രശാന്ത് കൃഷ്ണൻ പ്രഭാഷണം നടത്തി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ വി.കെ.അനിൽകുമാർ ആമുഖഭാഷണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ബാബുരാജ്,മടിക്കൈ പഞ്ചായത്ത് അംഗം എ.വേലായുധൻ, രാജ്‌മോഹൻ നീലേശ്വരം, പി.വി.രാജൻ എന്നിവർ പ്രസംഗിച്ചു . ആനയടി പ്രസാദ് സ്വാഗതവും ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. ഡോ.കൊല്ലം. ജി.എസ്.ബാലമുരളി (വായ്പാട്ട്), മാഞ്ഞൂർ രഞ്ജിത്ത്( വയലിൻ), താമരക്കുളം കൃഷ്ണകുമാർ ( മൃദംഗം ), അഞ്ചൽ കൃഷ്ണയ്യർ (ഘടം ), ഗോപി നാദലയ (മുഖർ ശംഖ് )എന്നിവരുടെ നേതൃത്വത്തിൽ സംഗീതസദസ്സും നടത്തി.