സ്റ്റെം അറ്റ് സ്‌കൂൾ' രണ്ടാംഘട്ടം പരിശീലനം

Monday 11 August 2025 8:38 PM IST

പയ്യാവൂർ: മടമ്പം പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷൻ സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്‌നോളജീസുമായി സഹകരിച്ച് നടപ്പാക്കിയ അക്കാഡമിക് പ്രോജക്ടായ സ്റ്റെം അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള രണ്ടാം ഘട്ട പരിശീലന പരിപാടി നടത്തി. സ്റ്റെം അറ്റ് സ്‌കൂൾ കോ ഓർഡിനേറ്റർ സോണിമ കൃഷ്ണൻ, മെന്റർ അക്ഷയ സിബി, മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അറ്റൽ ടിങ്കറിംഗ് ലാബ് ഇൻസ്ട്രക്ടർ രേഷ്മി ബെഞ്ചമിൻ എന്നിവർ ചേർന്ന് ടെക്നിക്കൽ സെക്ഷൻ കൈകാര്യം ചെയ്തു. രാവിലെ പത്ത് മുതൽ വൈകുന്നേരം നാലു വരെ സ്റ്റെം ലബോറട്ടറിയിൽ നടന്ന പരിപാടി കോളജ് പ്രിൻസിപ്പൽ ഡോ.എൻ.സി.ജെസി ഉദ്ഘാടനം ചെയ്തു. കോഴ്സ് ഡയറക്ടർ ഡോ.പ്രശാന്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. എം.ഫാത്തിമത്തുൽ സുഹറ പരിപാടി കോ ഓർഡിനേറ്റ് ചെയ്തു.