ഗാസയിൽ നെതന്യാഹുവിന്റെ ലക്ഷ്യമെന്ത്?

Tuesday 12 August 2025 1:40 AM IST

2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രയേൽ ഗാസ യുദ്ധം നീളുമ്പോൾ അവിടുത്തെ നെതന്യാഹുവിന്റെ പദ്ധതി അവ്യക്തമാണ്. ഗാസ പിടിച്ചെടുത്ത് കൈപ്പിടിയിലാക്കുകയാണ് യുദ്ധം തുടങ്ങിയതു മുതൽ ഇസ്രയേൽ ലക്ഷ്യം ഇടുന്നത്. അതിനാണ് ഇപ്പോഴും ശ്രമിക്കുന്നത്. വെടിനിർത്തൽ ഉണ്ടായാലും ഇടയ്ക്കിടെ വെടി പൊട്ടിച്ച് സാധാരണക്കാരിൽ ഇടിത്തീപോലെ ആക്രമണം നടത്തി ഹരം കണ്ടെത്തുന്ന യുദ്ധ ഭ്രാന്താണ് ഇപ്പോൾ നെതന്യാഹു കാട്ടുന്നത്.