'കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ബി.ജെ.പിയിൽ നിന്ന് രാജിവച്ചോ'?

Tuesday 12 August 2025 1:43 AM IST

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കൃത്രിമമായി വോട്ടുകൾചേർത്തെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആക്ഷേപം ഉയർന്നതിൽ തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോയെന്ന്‌ പേടിച്ചായിരിക്കും തൃശൂർ എം.പിയായ സുരേഷ്‌ഗോപിയെ ഒരുമാസമായി കാണാനില്ലാത്തത്. ഒരു കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറയുന്നത് ഗൗരവമുള്ള വിഷയമാണ്.