യൂത്ത് വൈബിൽ കല്യാണിയും നസ്‌ലനും, ലോക 28ന്

Tuesday 12 August 2025 6:03 AM IST

കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന ലോക - ചാപ്റ്റർ വൺ :ചന്ദ്ര ആഗസ്റ്റ് 28ന് റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. "ലോക" എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ വേഷമിടുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്ന സൂചന ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നു. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്നു. ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ - ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ , കലാസംവിധായകൻ - ജിത്തു സെബാസ്റ്റ്യൻ, വേഫെറർ ഫിലിംസ് ആണ് വിതരണം.