യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം

Tuesday 12 August 2025 1:23 AM IST

തൊടുപുഴ: ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും, പ്രതിപക്ഷ എം.പി മാരേയും അറസ്റ്റ് ചെയ്തതിൽ തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്റിയുടെ കോലം കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എബി മുണ്ടക്കൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാനുഷാഹുൽ, ബിബിൻ അഗസ്റ്റിൻ, മുനീർ സി.എം, ഫസൽ സുലൈമാൻ, ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി നാസർ പാലമൂടൻ തുടങ്ങിയവർ പ്രസംഗിച്ചു