കാണിക്കവഞ്ചി കുത്തിതുറന്നയാൾ പിടിയിൽ
Tuesday 12 August 2025 12:31 AM IST
കോട്ടയം: കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ ഇടുക്കി വെള്ളിയാമറ്റം പാലൊന്നിൽ പ്രദീപ് ( 35) നെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 5 ന് പുലർച്ചെയാണ് സംഭവം. പുലിയന്നൂർ ദേവസ്വം വക ക്ഷേത്രത്തിന്റെ റോഡരികിലുള്ള കാണിക്കവഞ്ചിയിൽ നിന്നാണ് 6000 രൂപ മോഷ്ടിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.