ലോകസഭ കടന്ന് പുതുക്കിയ ആദായ നികുതി ബിൽ

Tuesday 12 August 2025 12:00 AM IST

ന്യൂഡൽഹി: പാർലമെന്റ് സെലക്‌ട് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങളോടെ പുതുക്കിയ ആദായ നികുതി നിയമം 2025 ലോക് സഭ പാസാക്കി. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബിൽ ചർച്ചകൾ ഇല്ലാതെയാണ് പാസാക്കിയത്. ഫെബ്രുവരി 13ന് ധനമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ച പുതിയ ആദായ നികുതി ബിൽ പാകപ്പിഴകൾ പരിഹരിക്കാൻ കഴിഞ്ഞ വാരം പിൻവലിച്ചിരുന്നു. 1961ലെ ആദായ നികുതി ആക്ടിന് പകരമായാണ് ലളിതമായ വ്യവസ്ഥകളോടെ എളുപ്പത്തിൽ മനസിലാക്കാവുന്ന പുതിയ ആദായ നികുതി നിയമം തയ്യാറാക്കിയത്. ബൈജയന്ത് പാണ്ഡ അധ്യക്ഷനായ പാർലമെന്റിന്റെ സെലക്‌ട് കമ്മിറ്റിയുടെ നിർദേശങ്ങൾ അംഗീകരിച്ചാണ് പുതുക്കിയ ബിൽ അവതരിപ്പിച്ചത്.

നിയമപരമായ വ്യാഖ്യാനങ്ങൾക്ക് വ്യക്തത വരുത്തുന്നതിനായാണ് സെലക്‌ട് കമ്മിറ്റി നിർദേശങ്ങൾ ഉൾപ്പെടുത്തി ബിൽ പുതുക്കിയതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

ആറ് പതിറ്റാണ്ടായി നിലനിൽക്കുന്ന ആദായ നികുതി നിയമങ്ങൾ കാലികമായി പരിഷ്കരിക്കാനും ലളിതമാക്കാനുമാണ് പുതിയ ബിൽ. ഡിജിറ്റൽ ടാക്‌സേഷനുള്ള വകുപ്പുകൾ, തർക്കപരിഹാരത്തിന് വ്യവസ്ഥാപിത സംവിധാനങ്ങൾ, സാങ്കേതികവിദ്യയും ഡേറ്റ അവലോകന മാർഗങ്ങളും ഉപയോഗിച്ച് നികുതി നിശ്ചയിക്കാനുള്ള നിർദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.ജൂലായ് 21നാണ് സെലക്‌ട് കമ്മിറ്റി 4,500 പേജുകളിലായി 285 നിർദേശങ്ങളുമായി റിപ്പോർട്ട് സമർപ്പിച്ചത്.

ഇനി മുതൽ നികുതിവർഷം

1. ആശയക്കുഴപ്പമില്ലാതെ ലളിതമായി നികുതി റിട്ടേൺ നൽകാൻ സംവിധാനം

2. അസസ്‌മെന്റ് വർഷത്തിന് പകരം നികുതി വർഷമാകും

3. തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ വ്യക്തമായ മാർഗനിർദേശങ്ങൾ

4. ചെറുകിടക്കാർക്കും കച്ചവടക്കാർക്കും എം.എസ്.എം.ഇകൾക്കും അനുയോജ്യം

5. റിട്ടേൺ വൈകിയാലും റീഫണ്ട് നൽകുന്നതിന് തടസമില്ല

6. ഭവന പദ്ധതികളിൽ നിന്നുള്ള വരുമാനത്തിന് ടി.ഡി.എസ്, പലിശ ഡിഡക്ഷൻ

വാ​യ്പാ​ ​നി​യ​ന്ത്ര​ണം: ഇ​ള​വു​ ​തേ​ടി​ ​സം​സ്ഥാ​നം

​ 6000​ ​കോ​ടി​ ​അ​ധി​കം​ ​ക​ട​മെ​ടു​ക്ക​ണം ന്യൂ​ഡ​ൽ​ഹി​:​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ടെ​ ​പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ​ ​വാ​യ്‌​പാ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വു​തേ​ടി​ ​സം​സ്ഥാ​ന​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​ഡ​ൽ​ഹി​യി​ൽ​ ​കേ​ന്ദ്ര​ ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ലാ​ ​സീ​താ​രാ​മ​നു​മാ​യി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ന​ട​ത്തി.​ ​നി​ല​വി​ലെ​ ​ക​ട​മെ​ടു​പ്പ് ​പ​രി​ധി​ക്ക് ​പു​റ​മെ​ ​മ​റ്റു​ ​വ്യ​വ​സ്ഥ​ക​ൾ​ ​കൂ​ടാ​തെ​ ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ 6000​ ​കോ​ടി​ ​രൂ​പ​ ​അ​ധി​കം​ ​ക​ട​മെ​ടു​ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​ബാ​ല​ഗോ​പാ​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്യാ​ര​ന്റി​ ​റി​ഡം​പ്ഷ​ൻ​ ​ഫ​ണ്ടി​ന്റെ​ ​പേ​രി​ൽ​ ​ക​ട​മെ​ടു​പ്പ് ​പ​രി​ധി​യി​ൽ​ ​നി​ന്ന് ​വെ​ട്ടി​ക്കു​റ​ച്ച​ 3,​​323​ ​കോ​ടി​ ​രൂ​പ​യും​ ​മു​ൻ​വ​ർ​ഷ​മെ​ടു​ത്ത​ ​അ​ധി​ക​വാ​യ​‌്‌​പ​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കു​റ​വു​ ​വ​രു​ത്തി​യ​ 1,​​877​ ​കോ​ടി​ ​രൂ​പ​യും​ ​ന​ൽ​ക​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​ധ​ന​മ​ന്ത്രി​ക്ക് ​ന​ൽ​കി​യ​ ​നി​വേ​ദ​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ഐ.​ജി.​എ​സ്.​ടി​ ​കു​ടി​ശി​ക​യി​ലെ​ ​കു​റ​വ് ​നി​ക​ത്താ​ൻ​ ​മു​ൻ​കൂ​ട്ടി​ ​അ​നു​വ​ദി​ച്ച​ ​തു​ക​യി​ൽ​ ​നി​ന്ന് 965.16​ ​കോ​ടി​ ​രൂ​പ​ ​കു​റ​ച്ച​ത് ​പു​ന​:​സ്ഥാ​പി​ക്ക​ണം.​ ​ദേ​ശീ​യ​ ​പാ​ത​യ്‌​ക്ക് ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​ക​ട​മെ​ടു​ത്ത​ ​തു​ക​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ക​ട​മെ​ടു​പ്പ് ​പ​രി​ധി​യി​ൽ​ ​നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.