ധർണ നടത്തി.
Tuesday 12 August 2025 1:32 AM IST
തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ തകർക്കുമെന്ന് എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗം മീനാങ്കൽ കുമാർ പറഞ്ഞു.ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ യുണൈറ്റഡ് ഫോറം ബാങ്ക് ഓഫീസേഴ്സ് ആൻഡ് എംപ്ലോയീസ് വഴുതക്കാട് ഹെഡ് ഓഫീസിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.ഓൾ ഇന്ത്യ ഐ.ഡി.ബി.ഐ ഓഫീസേർസ് അസോസിയേഷൻ സെക്രട്ടറി ജയകലയുടെ അദ്ധ്യക്ഷതയിൽ,ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബിൻ ബാബു മുഖ്യപ്രഭാഷണം നടത്തി.