എക്‌സിബിഷനും കുടുംബ സംഗമവും
Tuesday 12 August 2025 1:42 AM IST
തിരുവനന്തപുരം; ഓൾ കേരള കാറ്ററിങ് അസോസിയേഷൻ ജില്ലാ സമ്മേളനവും എക്‌സിബിഷനും കുടുംബ സംഗമവും ഇന്ന് നടക്കും.കഴക്കൂട്ടം അൽസാജ് അരീനയിൽ രാവിലെയാണ് സമ്മേളനം. പ്രസിഡന്റ് വി.എസ് മാത്യു അദ്ധ്യക്ഷത വഹിക്കും. പ്രതിനിധിസമ്മേളനം സംസ്ഥാന രക്ഷാധികാരി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് നടക്കുന്ന പൊതുയോഗത്തിൽ മന്ത്രി വി.എൻ.വാസവൻ, മന്ത്രി വീണാ ജോർജ്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.