സ്മൃതി വന്ദനം നാളെ

Tuesday 12 August 2025 1:02 AM IST

തിരുവനന്തപുരം: അവയവദാന ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി നടത്തുന്ന സ്മൃതി വന്ദനം 2025 നാളെ വൈകിട്ട് 3ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.വഴുതക്കാട് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 2017 ഡിസംബർ മുതൽ 2025 ജൂലായ് വരെയുള്ള കാലയളവിൽ മരണാനന്തരം അവയവദാനം നടത്തിയ 122 വ്യക്തികളുടെ കുടുംബങ്ങളെയാണ് ആദരിക്കുന്നത്. ഈ രംഗത്ത് മികച്ച സംഭാവന നൽകിയ ഡോ.കെ.സുബ്രഹ്മണ്യ അയ്യർ, ഡോ.ടി.കെ.ജയകുമാർ,ജില്ലാ കളക്ടർ അനുകുമാരി,മിഥുൻ അശോക്,എസ്.സുജിത്ത് എന്നിവരെയും മികച്ച മസ്തിഷ്കമരണ നിർണയ മാതൃക ആശുപത്രി,എംപാനൽ ഡോക്ടർ,ഐ ബാങ്കിംഗ്,എൻ.ജി.ഒ എന്നി വിഭാഗങ്ങളിലുള്ളവരെയും ആദരിക്കും.