തീരോന്നതി ഉദ്ഘാടനം ഇന്ന്
Tuesday 12 August 2025 1:37 AM IST
ആലപ്പുഴ: സംസ്ഥാനസർക്കാർ മത്സ്യവകുപ്പ് വഴി നടപ്പാക്കുന്ന തീരോന്നതി പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് എഴുപുന്ന സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.സി വേണുഗോപാൽ എം.പി വിശിഷ്ടാതിഥിയാകും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ത്വക്ക് രോഗം, നേത്രരോഗം, തുടങ്ങിയവയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. സൗജന്യ മരുന്നു വിതരണവും ഉണ്ടാകും.