ഓണം സ്പെഷ്യലുമായി കെ.എസ്.ആർ.ടി.സി
Tuesday 12 August 2025 1:37 AM IST
ആലപ്പുഴ: ഓണത്തിന് പ്രത്യേക സർവീസുകളൊരുക്കാൻ കെ.എസ്.ആർ.ടി.സി. ആലപ്പുഴയിൽ നിന്നും മറ്റ് ഡിപ്പോകളിൽ നിന്നും ഓണത്തിന് കൂടുതൽ ബസ് സർവീസുകൾ നടത്തും. ആലപ്പുഴയിലേക്കും തിരിച്ചുമുള്ള പ്രത്യേക സർവീസുകൾ 29 മുതൽ സെപ്തംബർ 15 വരെ ഉണ്ടാകും. നിലവിലെ സർവീസുകളെ കൂടാതെയാണിത്.
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കും. ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം.
കൺട്രോൾറൂം
മൊബൈൽ: 9447071021,
ലാൻഡ് ലൈൻ: 04712463799,
ടോൾഫ്രീ: 18005994011
സർവീസുകൾ
ബംഗളൂരുവിൽ നിന്ന്
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) കൊല്ലം: 5.30 കൊട്ടാരക്കര: 6.20 പുനലൂർ: 7 ചേർത്തല: 8.10 ഹരിപ്പാട് : 8.30
കേരളത്തിൽ നിന്ന്
(കോയമ്പത്തൂർ, സേലം വഴി)
കൊല്ലം: 7
ഹരിപ്പാട്: 5.40
ചേർത്തല: 5.30