പുസ്തക പ്രകാശനവും ആദരവും
Tuesday 12 August 2025 12:37 AM IST
ചേർത്തല: ജിസ്സാ ജോയിയുടെ 'ആത്മാവിലെ പുരുഷഗന്ധം' എന്ന പുസ്തകത്തിന്റെ പ്രകാശനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചർക്കുള്ള ആദരവും സാഹിത്യകാരൻ കെ.വി.മോഹൻ കുമാർ നിർവഹിച്ചു.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് എസ്.ആർ.ഇന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ–ഓർഡിനേറ്റർ പി.സി.ബൈജു,എഴുത്തുകാരായ കെ.ബി.സുതൻ,എസ്.വി.ബാബു,കെ.എസ്.സലി,ഷാജി മഞ്ജരി,ടി.എം.ഷെരീഫ്,പി.കെ.ബിനോയ്,പി.ഡി.ബിജു,കെ.വി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.വിദ്വാൻ കെ.രാമകൃഷ്ണൻ,അഭിലാഷ് തിലക്,കാവ്യദാസ് ചേർത്തല,പി.സി.ബൈജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.