വാർഡുത്സവം 'ഹൃദ്യം -2025 "
Tuesday 12 August 2025 12:44 AM IST
മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്ത് 6 -ാം വാർഡ് അംഗമായ ജി. സതീഷ് നേതൃത്വം വഹിക്കുന്ന 'വാർഡുത്സവം "ഹൃദ്യം -2025 30, 31 സെപ്തംബർ 1 തീയതികളിൽ നടക്കും. വാർഡിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണവും എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് അനുമോദനവും ഇതിന്റെ ഭാഗമായി നടക്കും. കലാപരിപാടികളും ഉണ്ടാകും. ഇതിന് മുന്നോടിയായി 6- ാം വാർഡിൽ മരണമടഞ്ഞ 82 വ്യക്തികളുടെ ഓർമ്മയ്ക്കായി "ഓർമ്മമരത്തണലിൽ " എന്ന പരിപാടി സംഘടിപ്പിച്ചു മുഹമ്മ മറ്റത്തിൽ തിലകപ്പന്റെ സഹോദരൻ ജഗദപ്പൻ മരം നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ജി. സതീഷ്. ടി .എം ഭാസി ,ജയരാജ്, സലിമോൻ, ടി. പി. പ്രസന്നൻ എന്നിവർ സംസാരിച്ചു.