പുരസ്‌കാര സമർപ്പണം
Tuesday 12 August 2025 2:49 AM IST
ചേർത്തല:അക്ഷരജ്വാല കലാസാഹിത്യവേദി സ്ഥാപകനായ മോഹനൻ ചെട്ടിയാരുടെ രണ്ടാം ചരമവാർഷിക അനുസ്മരണവും സ്മൃതി പുരസ്‌ക്കാര സമർപ്പണവും എഴുത്തുകാരൻ ഷാജി മഞ്ജരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശർമ്മിള സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞ ഡോ.എൽ. ശ്രീരഞ്ജിനി സ്മൃതി പുരസ്‌ക്കാം ഏറ്റുവാങ്ങി. സാഹിത്യകാരൻ കാവാലം മാധവൻകുട്ടി മുഖ്യാതിഥിയായി.സർജ്ജു കളവംകോടം മുഖ്യ പ്രഭാഷണം നടത്തി. ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ,വിജയൻ എരമല്ലൂർ, പി.എസ്. സുഗന്ധപ്പൻ, കൗൺസിലർ എ.അജി, ലീനാ രാജു പുതിയാട്ട് എന്നിവർ സംസാരിച്ചു.