ബൈക്ക് മോഷണ കേസിൽ പ്രതി അറസ്റ്റിൽ
Tuesday 12 August 2025 1:48 AM IST
പാലക്കാട്: ചന്ദ്രനഗറിൽ വ്യാപാര സ്ഥാപനത്തിൽ നിറുത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം ടി.ഡി റോഡ് പടിപ്പുരയ്ക്കൽ രാജഗോപാൽ എ.പ്രഭുവിനെയാണ് (20) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിനാണ് മോഷണം നടന്നത്. രാജഗോപാൽ എ.പ്രഭു സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി 25 ഓളം വാഹന മോഷണ കേസിലെ പ്രതിയാണ്. കസബ ഇൻസ്‌പെക്ടർ എം.സുജിത്ത്, എസ്.ഐ എച്ച്.ഹർഷാദ്, എ.എസ്.ഐ കാദർബാഷ, സീനിയർ സി.പി.ഒ.മാരായ ആർ.രജീദ്, ആർ.രഘു, എസ്.രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.