സുരക്ഷിത ഭവനങ്ങൾ നൽകുമെന്ന്
Monday 11 August 2025 11:55 PM IST
പൊയ്യ: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സുരക്ഷിത ഭവനം ഒരുക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. സോഷ്യലിസ്റ്റ് നേതാവ് സാണ്ടർ കെ. തോമസിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു മന്ത്രി. സാണ്ടർ കെ. തോമസിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനത്തിനാണ് മന്തിക്ക് പുരസ്‌കാരം നൽകിയത്. മാള കാർമൽ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റിനി റാഫേലിനെയും ആദരിച്ചു. ആർ.ജെ.ഡി തൃശൂർ ജില്ലാ പ്രസിഡന്റ് ജെയ്‌സൺ മാണി അദ്ധ്യക്ഷനായി. വി.ആർ.സുനിൽകുമാർ എം.എൽ.എ, പി.കെ.ഡേവിസ്, സി.എഫ്.ഐ ഡയറക്ടർ പി.ജെ.മാത്യു, എം.പി.ജാക്‌സൺ, കെ.സി.വർഗീസ് എന്നിവർ പ്രസംഗിച്ചു.