റോബോട്ടിക്ക് ആന സമർപ്പണം 16ന്

Monday 11 August 2025 11:55 PM IST

കൊടുങ്ങല്ലൂർ: നെടിയതളി ശിവക്ഷേത്രത്തിൽ റോബോട്ടിക്ക് ആന സമർപ്പണവും നാമകരണവും 16ന് നടക്കും. ജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെമെന്റ് ഒഫ് എനിമൽസ് (പി.ഇ.ടി.എ ഐ.എൻ.ഡി.ഐ.എ) എന്ന പ്രസ്ഥാനമാണ് റോബോട്ടിക്ക് ആനയെ ക്ഷേത്രത്തിനായി സമർപ്പിക്കുന്നത്. അന്നേ ദിവസം രാവിലെ 10.30ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം വി.ആർ.സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത, പ്രതിപക്ഷ നേതാവ് ടി.ബി.സജീവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ് കുമാർ, കെ.ആർ.ജൈത്രൻ എന്നിവർ സംസാരിക്കും. തുടർന്ന് പ്രസാദ് ഊട്ടും ഉണ്ടാകും.