പൂർവ വിദ്യാർത്ഥി സംഗമം
Monday 11 August 2025 11:58 PM IST
തൃശൂർ: ഗവ. എൻജിനീയറിംഗ് കോളേജിലെ 1991-95 ബാച്ച് പൂർവ വിദ്യാർത്ഥികൾ 30ാം വാർഷികം ആഘോഷിക്കാൻ കാമ്പസിൽ ഒത്തുകൂടി. കലാലയത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപയുടെ ചെക്ക് പ്രിൻസിപ്പലിന് കൈമാറി. പ്രിൻസിപ്പൽ ഡോ. പി.എ.സോളമൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി ഡോ: എ.കെ.മുബാറക്ക് അദ്ധ്യക്ഷനായി. ടെക്കോസ സ്ഥാപക പ്രസിഡന്റ് ആർ.കെ.രവി വിശിഷ്ട ക്ഷണിതാവായിരുന്നു. പൂർവ വിദ്യാർഥി സംഘടനാ രക്ഷാധികാരി പ്രൊഫ. ടി.കൃഷ്ണകുമാർ ആശംസകൾ അർപ്പിച്ചു.1995 ബാച്ച് ജനറൽ കൺവീനർ ഡോ: ജസ്റ്റിൻ ജോസ് സ്വാഗതവും ഡോ. ഉമ ശ്യാംകുമാർ നന്ദിയും പറഞ്ഞു. ഗായത്രി റാവുവും നിഷ അച്ചുതനും പരിപാടി നിയന്ത്രിച്ചു.