പബ്ലിക് ലൈബ്രറി ജീവനക്കാർ പണിമുടക്കി
Tuesday 12 August 2025 12:03 AM IST
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പബ്ലിക് ലൈബ്രറി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ (സി.ഐ.ടി.യു) സൂചനാ പണിമുടക്ക് നടത്തി. 2022 മുതൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2019 ജനുവരി മുതലുള്ള ഡി.എ കുടിശിക അനുവദിക്കുക, നിർത്തിവച്ച ലീവ് സറണ്ടർ അനുവദിക്കുക, പബ്ലിക് ലൈബ്രറിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക് നടത്തിയത്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം സിയാവുദീൻ ഉദ്ഘാടനം ചെയ്തു. തൃശൂർ പബ്ലിക് ലൈബ്രറി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ജോസഫ് മാളിയേക്കൽ അദ്ധ്യക്ഷനായി. പ്രതിഷേധ യോഗത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.സുധാകരൻ, പബ്ലിക് ലൈബ്രറി സംരക്ഷണ സമിതിക്കുവേണ്ടി രഞ്ജിത്ത് പെരിങ്ങാവ്, റീഡേഴ്‌സ് ഫോറം കൺവീനർ അനിൽ പോട്ടോർ, രാജശ്രീ ഗോപൻ, പി.വിജയൻ എന്നിവർ സംസാരിച്ചു.