കരുണാകരന്റെ ശാപം കിട്ടിയവർ താഴെപ്പോകും: കെ. മുരളീധരൻ

Tuesday 12 August 2025 1:09 AM IST

തൃശൂർ: കെ.കരുണാകരന്റെ ശാപം കിട്ടിയ കോൺഗ്രസ് നേതാക്കളൊക്കെ രാഷ്ട്രീയത്തിൽ താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ പറഞ്ഞു. സാഹിത്യ അക്കാഡമി ഹാളിൽ എം.എ.ജോൺ സ്മാരക സമിതി പ്രഥമ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വി.ഡി.സതീശന് ഒരിക്കലും കരുണാകരന്റെ ശാപം കിട്ടിയിട്ടില്ല. അതുകൊണ്ടാണ് സമയം വരുമ്പോൾ പ്രമോഷൻ കിട്ടുന്നത്. ഒരു കാലത്ത് ഞങ്ങളെ പിൻബഞ്ചിലിരുത്തിയവരൊക്കെ ഇപ്പോൾ പിൻബഞ്ചിലായി. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോൾ നേരിട്ട് സംവാദം നടത്തിയ സതീശന് യു.ഡി.എഫ് ജയിച്ചപ്പോൾ മന്ത്രിസ്ഥാനം നൽകാതെ തള്ളുകയായിരുന്നു. ഇന്ന് പ്രവർത്തനത്തേക്കാൾ കൂടുതൽ പബ്ലിസിറ്റിയാണ് പല നേതാക്കളും ആഗ്രഹിക്കുന്നത്. സതീശൻ അങ്ങനെയല്ല.

 ക്ര​മ​ക്കേ​ട് ​ന​ട​ത്തി​യ​ല്ല ജ​യി​ക്കേ​ണ്ട​ത്: വി.​ഡി.​സ​തീ​ശൻ

​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​ക്ര​മ​ക്കേ​ട് ​ന​ട​ത്തി​യും​ ​ആ​ളു​ക​ളെ​ ​പ​റ്റി​ച്ചു​മ​ല്ല​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ ​ജ​യി​ക്കേ​ണ്ട​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​ന​ട​ത്തി​ ​ജ​യി​ക്ക​ണം.​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​ഹാ​ളി​ൽ​ ​പ്ര​ഥ​മ​ ​എം.​എ.​ജോ​ൺ​ ​സ്മാ​ര​ക​ ​പു​ര​സ്‌​കാ​രം​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​മു​ര​ളീ​ധ​ര​നി​ൽ​ ​നി​ന്നും​ ​ഏ​റ്റു​വാ​ങ്ങി​യ​ ​ശേ​ഷം​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​തി​ള​ക്ക​മാ​ർ​ന്ന​ ​വി​ജ​യം​ ​കൈ​വ​രി​ച്ചി​ല്ലെ​ങ്കി​ൽ​ ​വ​ന​വാ​സ​ത്തി​ന് ​പോ​കു​മെ​ന്ന് ​പ​റ​ഞ്ഞ​തി​ന് ​പാ​ർ​ട്ടി​ ​വി​ടു​മെ​ന്ന​ർ​ത്ഥ​മി​ല്ല.​ ​അ​ടു​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മി​ക​ച്ച​ ​വി​ജ​യ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ​ ​പാ​ർ​ട്ടി​ക്ക് ​പി​ന്നൊ​രു​ ​ഭാ​ര​മാ​കി​ല്ല,​ ​വ​ന​വാ​സ​ത്തി​ന് ​വി​ടാ​തെ​ ​നോ​ക്കേ​ണ്ട​ത് ​തൃ​ശൂ​രി​ലെ​ ​കോ​ൺ​ഗ്ര​സു​കാ​രാ​ണ്.​ ​നി​ല​വി​ൽ​ 13​ൽ​ ​ഒ​രു​ ​സീ​റ്റ് ​മാ​ത്ര​മാ​ണ് ​തൃ​ശൂ​രി​ലു​ള്ള​ത്.​ ​അ​തി​നാ​ൽ​ ​തൃ​ശൂ​രി​ലെ​ ​പ്ര​വ​ർ​ത്ത​നം​ ​സ​ജീ​വ​മാ​ക്കു​ക​യാ​ണെ​ന്നും​ ​വി.​ഡി.​സ​തീ​ശ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​എം.​എ.​ജോ​ൺ​ ​സ്മാ​ര​ക​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​കെ.​വി.​ദാ​സ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.