രാഷ്ട്രീയ പാർട്ടികളെ നിരീക്ഷിക്കൽ: ഹർജി തള്ളി
Tuesday 12 August 2025 12:36 AM IST
ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടികൾ നിയമവിരുദ്ധ പ്രവൃത്തികൾ നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷനുകളെ ചുമതലപ്പെടുത്തണമെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയെയാണ് ആദ്യം സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. ബോംബെ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയിൽ വന്നത് എന്തിനെന്ന് മഹാരാഷ്ട്ര സ്വദേശിയായ ഹർജിക്കാരനോട് ചോദിച്ചു. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്നും വിമർശിച്ചു.