അഞ്ച് കിലോമീറ്ററിനുള്ളിൽ വെള്ളച്ചാട്ടങ്ങളും ഫാം, അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളും; സഞ്ചാരികളെ കാത്ത് പുതിയ വിനോദ സഞ്ചാര കേന്ദ്രം
നാദാപുരം: വിലങ്ങാട് മലയോരത്തെ ടൂറിസത്തിന്റെ സാദ്ധ്യതകൾക്ക് നേരെ അധികൃതർ കണ്ണടക്കുന്നെന്ന് നാട്ടുകാർ. വിലങ്ങാടിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാൽ മികച്ച ടൂറിസം വികസന സാദ്ധ്യതകളാണ് തുറന്ന് കിട്ടുക. പല വെള്ളച്ചാട്ടങ്ങളും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.
കണ്ണവം, കുഞ്ഞോം വനമേഖലയോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ വിലങ്ങാട് മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം കൂടിയാണ്. മലമുക ളിൽ നിന്ന് ആരംഭിക്കുന്ന കൊച്ചരുവികൾ ചേർന്നൊഴുക്കി ആദ്യ ഭാഗത്ത് വാണിമേൽ പുഴയായും പിന്നീട് മയ്യഴി പുഴയായും അറിയപ്പെടുന്നു. വാണിമേൽ പുഴയും ഇവിടെയുള്ള തിരികക്കയം വെള്ളച്ചാട്ടം ഏതാ ണ്ട് അമ്പത് അടി ഉയരമുള്ളതാണ്. ഉരുട്ടി അടുപ്പിൽ ഉന്നതിയോട് ചേർന്ന് സ്ഥിതി ചെ യ്യു ന്ന തോ ണി യുടെ ആ കൃതിയിലു ള്ള തോ ണി ക്ക യം വെ ള്ളച്ചാട്ടവും പ്രത്യേകതയുള്ളതാണ് ഇവിടെ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും ലഘുഭക്ഷണം ലഭ്യമാക്കാനുമുള്ള സൗകര്യമേ ർപ്പെടുത്തു കയും വെള്ളച്ചാട്ടത്തിൽ ഇറങ്ങാനായി കൂ ടു തൽ സൗകര്യങ്ങൾ ഒ രുക്കു കയും സുരക്ഷ ക്കായി ഉദ്യോഗ സ്ഥരെ നി യോഗി ക്കുകയും ചെയ്താൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴി യു മെന്നാ ണ് നാട്ടുകാർ പറയുന്ന ത്. ടൂറി സ്റ്റ് കേന്ദ്രമാകുന്നതോടെ നിരവധി തൊഴി ൽ സാദ്ധ്യതകളുമുണ്ടാവും.
സാദ്ധ്യതകൾ ഇങ്ങനെയും
മലകൾക്കിടയിൽ റോപ് വേ സൗകര്യം, പ്രദേശത്ത് കണ്ണവം വനമേഖലയോട് ചേർന്നുള്ള വലിയ പാനോം പ്രദേശം, പാറകൾ അടുക്കി വച്ച പോലെ തോന്നിക്കുന്ന പു ള്ളിപ്പാറ എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. മേഖലയിൽ ഫാം ടൂറിസത്തിനും സാദ്ധ്യതകളുമേറെയാ ണ്. പഴശ്ശിപ്പടയിലെ പ്രബല വിഭാഗമായ കുറിച്യപ്പടയു ടെ പി ൻമുറക്കാരും അവരുടെ തിരുശേഷിപ്പുകളും വിലങ്ങാട് മലയോരത്തുണ്ട്. സർക്കാരിന്റെ വിലങ്ങാട് ചെറുകിട വൈദ്യുത പദ്ധതിയും ഇവിടെ പ്രവർത്തിക്കുന്നു. സാഹസിക വിനോദ സഞ്ചാരികളെയും ഏറെ ആകർഷിക്കുന്ന ഇടമാണിത്. കേവലം അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് എല്ലാ കേന്ദ്രങ്ങളും എന്ന പ്രത്യേകതയുമുണ്ട്. വിലങ്ങാട് പാനോത്ത് നിന്ന് വയനാട്ടിലെ കുഞ്ഞോത്തേക്ക് വനത്തിലൂടെയുള്ള പാത തുറന്ന് കിട്ടുകയും ചെയ്താൽ വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും തിരിച്ചും എത്താൻ റോഡ് മാർഗം അര മണിക്കൂർ യാത്ര മതിയാവും.