വാഷിംഗ്ടൺ ഡി.സിയിൽ നാഷണൽ ഗാർഡിനെ വിന്യസിച്ച് ട്രംപ്

Tuesday 12 August 2025 7:18 AM IST

വാഷിംഗ്ടൺ: യു.എസിന്റെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയിലേക്ക് 800 നാഷണൽ ഗാർഡ് (റിസേർവ് സേനാ വിഭാഗം) അംഗങ്ങളെ വിന്യസിക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നഗരത്തിൽ ക്രിമിനലുകളെയും ഭവനരഹിതരെയും ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ട്രംപ് പറഞ്ഞു. വാഷിംഗ്ടൺ ഡി.സിയിലെ പൊലീസിന് മേൽ ഫെഡറൽ നിയന്ത്രണവും ഏർപ്പെടുത്തി. നഗരത്തിലെ തെരുവുകളിൽ കഴിയുന്ന ഭവനരഹിതരെ ഉടൻ ഒഴിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. നഗരത്തിന്റെ നിയന്ത്രണം പൂർണമായും ഫെഡറൽ നിയമ പരിധിയിലേക്ക് കൊണ്ടുവരാനാണ് ട്രംപിന്റെ ശ്രമം.