റമീസിന്റെ പിതാവ് വിവാഹം ചെയ്തതും ഇതരമതത്തിൽപ്പെട്ട സ്ത്രീയെ; അനാശാസ്യം മാത്രമല്ല യുവാവിനെതിരെ വേറെയും കേസുകൾ

Tuesday 12 August 2025 10:46 AM IST

കോ​ത​മം​ഗ​ലം​:​ ​അ​ദ്ധ്യാ​പി​ക​യാ​കാ​ൻ​ ​കൊ​തി​ച്ച​ ​യുവതിയ്ക്ക് ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കും​ ​മു​മ്പേ​ ​ഒ​രു​ ​മു​ഴം​ ​ക​യ​റി​ൽ​ ​ജീ​വ​ൻ​ ​ത്യ​ജി​ക്കേ​ണ്ടി​വ​ന്ന​ത് ​ജീ​വ​നു​തു​ല്യം​ ​സ്നേ​ഹി​ച്ച​ ​കാ​മു​ക​ൻ​ ​റ​മീ​സി​ന്റെ​ ​മ​ത​ഭ്രാ​ന്തും​ ​ച​തി​യും​ ​മൂ​ലം.​ ​യുവതി​യു​ടെ​ ​കു​ടു​ബ​ത്തി​ൽ​ ​മൂ​ന്ന് ​മാ​സ​ത്തി​നു​ള്ളി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​ദു​ര​ന്ത​മാ​ണി​ത്.​ ​പി​താ​വ് ​ക​ഴി​ഞ്ഞ​ ​മേ​യ് 12​ന് ​കോ​ത​മം​ഗ​ല​ത്തെ​ ​കു​രൂ​ർ​തോ​ട്ടി​ൽ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​അ​പ്പ​ന്റെ​ ​മ​ര​ണം​ ​യുവതിയെ​ ​ത​ള​ർ​ത്തി​യി​രു​ന്നു.​ ​കോ​ത​മം​ഗ​ല​ത്തെ​ ​ഒ​രു​ ​വീ​ട്ടി​ലെ​ ​ജോ​ലി​ക്കാ​രി​യാ​ണ് ​അ​മ്മ​ .​ ​ജ്യേ​ഷ്ഠ​ൻ​ ​ബേ​സി​ൽ​ ​ഇ​തേ​ ​വീ​ട്ടി​ലെ​ ​ഡ്രൈ​വ​റാ​ണ്.

ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഷോ​ൺ​ ​ജോ​ർ​ജ്,​ ​ആ​ന്റ​ണി​ ​ജോ​ൺ​ ​എം.​എ​ൽ.​എ​ ​തു​ട​ങ്ങി​യ​വ​ർ​ ​ഇ​ന്ന​ലെ​ ​വീ​ട് ​സ​ന്ദ​ർ​ശി​ച്ചു.​ ​യുവതിയുടെ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ​ ​മൂ​വാ​റ്റു​പു​ഴ​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ത​മം​ഗ​ലം,​ ​കു​ട്ട​മ്പു​ഴ​ ​ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ൾ​പ്പെ​ടു​ന്ന​ ​പ്ര​ത്യേ​ക​ ​സം​ഘ​ത്തി​ന് ​എ​സ്.​പി.​ ​രൂ​പം​ ​ന​ൽ​കി.

അദ്ധ്യാപികയാകാൻ കൊതിച്ച യുവതി,​ ​ആ​രു​മാ​യും​ ​സൗ​ഹൃ​ദ​മി​ല്ലാ​ത്ത​ ​റ​മീ​സ്

സ്കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​ ​ആ​ക​ണ​മെ​ന്നാ​യി​രു​ന്നു​ ​യുവതി​യു​ടെ​ ​മോ​ഹം.​ ​ഡി​ഗ്രി​ക്ക് ​ശേ​ഷം​ ​​ ​ടീ​ച്ചേ​ഴ്‌​സ് ​ട്രെ​യി​നിം​ഗ് ​കോ​ഴ്‌​സി​നും​ ​അ​യ​ച്ചു.​ ​ആ​ലു​വ​ ​യു.​സി.​ ​കോ​ളേ​ജി​ൽ​ ​ബി.​എ​ ​മ​ല​യാ​ളം​ ​ക്ളാ​സി​ൽ​ ​സ​ഹ​പാ​ഠി​ക​ളാ​യി​ ​തു​ട​ങ്ങി​യ​താ​ണ് ​റ​മീ​സു​മാ​യു​ള്ള​ ​പ്ര​ണ​യം.​ ​പ​ഠി​ക്കാ​ൻ​ ​മി​ടു​ക്കി​യാ​യി​രു​ന്നു,​​​ ​ഡി​ഗ്രി​ ​തോ​റ്റ​ ​റ​മീ​സി​നെ​ ​ഒ​രു​ ​വ​ർ​ഷം​ ​കാ​ത്തി​രു​ന്ന് ​അ​യാ​ളെ​ ​പ​ഠി​പ്പി​ച്ച് ​ജ​യി​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​ടി.​ടി.​സി​ക്ക് ​ചേ​ർ​ന്ന​ത്.

പാ​നാ​യി​ക്കു​ള​ത്തെ​ ​വീ​ടി​ന​ടു​ത്ത് ​ആ​രു​മാ​യും​ ​അ​ധി​കം​ ​സൗ​ഹൃ​ദം​ ​പു​ല​ർ​ത്താ​ത്ത​യാ​ളാ​ണ് ​അ​റ​സ്റ്റി​ലാ​യ​ ​റ​മീ​സ്.​ ​ഇ​യാ​ളു​ടെ​ ​പി​താ​വ് ​റ​ഹി​മും​ ​ക്രി​സ്ത്യാ​നി​യാ​യി​രു​ന്ന​ ​മാ​താ​വ് ​ഷെ​റി​യും​ ​പ്രേ​മി​ച്ച് ​വി​വാ​ഹി​ത​രാ​യ​താ​ണ്.​ ​പ​റ​വൂ​ർ​ ​വെ​ടി​മ​റ​യി​ലെ​ ​ത​റ​വാ​ട്ടി​ൽ​ ​നി​ന്ന് 20​ ​വ​ർ​ഷം​ ​മു​മ്പ് ​പാ​നാ​യി​ക്കു​ള​ത്തേ​ക്ക് ​താ​മ​സം​ ​മാ​റി.​ ​ഇ​റ​ച്ചി,​ ​കോ​ഴി​ക്ക​ച്ച​വ​ട​മാ​ണ് ​റ​ഹി​മി​ന്.​ ​പാ​നാ​യി​ക്കു​ള​ത്ത് ​ര​ണ്ട് ​വ​ർ​ഷം​ ​മു​മ്പ് ​തു​ട​ങ്ങി​യ​ ​ബീ​ഫ് ​സ്റ്റാ​ൾ​ ​നോ​ക്കി​ ​ന​ട​ത്തി​യ​ത് ​റ​മീ​സാ​യി​രു​ന്നു.​ ​ഇ​ത് ​പൂ​ട്ടി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ജോ​ലി​യൊ​ന്നു​മി​ല്ലാ​താ​യി.

വെ​ടി​മ​റ​യി​ലെ​ ​ബ​ന്ധു​ക്ക​ളാ​യ​ ​യു​വാ​ക്ക​ളു​മാ​യി​ ​മാ​ത്രം​ ​സൗ​ഹൃ​ദം.​ ​അ​നാ​ശാ​സ്യ​ ​കേ​സ് ​കൂ​ടാ​തെ​ ​മ​ദ്യ​പി​ച്ച് ​വാ​ഹ​ന​മോ​ടി​ച്ച​തി​ന് ​ബി​നാ​നി​പു​രം​ ​സ്റ്റേ​ഷ​നി​ൽ​ ​ര​ണ്ട് ​കേ​സു​ക​ളു​മു​ണ്ട്.​ ​ പാ​നാ​യി​ക്കു​ള​ത്തും​ ​പ​രി​സ​ര​ത്തു​മാ​യി​ ​മൂ​ന്ന് ​ഇ​റ​ച്ചി​ക്ക​ട​ക​ൾ​ ​ന​ട​ത്തു​ക​യാ​ണ് ​പി​താ​വ് ​റ​ഹീം.​ ​പാ​നാ​യി​ക്കു​ള​ത്തെ​ ​പ​ഴ​യ​വീ​ടി​നോ​ട് ​ചേ​ർ​ന്നാ​ണ് ​ഒ​രു​ ​ക​ട.​ ​അ​ടു​ത്തി​ടെ​ ​മി​ല്ലു​പ​ടി​ ​ബ​സ് ​സ്റ്റോ​പ്പി​ലെ​ ​ഗോ​ഡൗ​ണി​ന് ​സ​മീ​പം​ ​പു​തി​യ​ ​വീ​ട് ​വാ​ങ്ങി​ ​താ​മ​സം​ ​ഇ​വി​ടെ​യാ​ക്കി.​ ​പാ​നാ​യി​ക്കു​ള​ത്തെ​ ​ഇ​വ​രു​ടെ​ ​ഒ​രു​ ​ക​ട​യി​ൽ​ ​നി​ന്ന് ​ര​ണ്ടു​വ​ർ​ഷം​ ​മു​മ്പ് ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.​ ​വി​വാ​ഹി​ത​യാ​യ​ ​സ​ഹോ​ദ​രി​യു​ണ്ട്.

ഇ​ന്ന് ​പ്ര​തി​​​ഷേ​ധം

കോ​ത​മം​ഗ​ലം​:​ ​മ​തം​മാ​റ്റാ​നു​ള്ള​ ​കാ​മു​ക​ന്റെ​ ​സ​മ്മ​ർ​ദ്ദ​ത്തെ​ ​തു​ട​ർ​ന്ന് ​പെ​ൺ​​​കു​ട്ടി​​​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​സം​ഭ​വ​ത്തി​​​ൽ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​​​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ബി.​ജെ.​പി​​​ ​ഇ​ന്ന് ​വൈ​കി​​​ട്ട് ​കോ​ത​മം​ഗ​ലം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​മാ​ർ​ച്ച് ​ന​ട​ത്തും.​ ​ലൗ​ ​ജി​​​ഹാ​ദ് ​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​​​ച്ചി​​​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​​​ ​ക​ണ്ടി​​​ല്ലെ​ന്ന് ​ന​ടി​​​ക്കു​ക​യാ​ണെ​ന്നും ​​ബി.​ജെ.​പി​ ​ഇതിനെ​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണു​മെ​ന്നും​ ​ബി​​.​ജെ.​പി​​​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​​​ഡ​ന്റ് ​ഷോ​ൺ​​​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​