ഒറ്റ ചാർജിൽ 90 മുതൽ 120 കിലോ മീറ്റർ വരെ റേഞ്ച്, വില 65,000 മുതൽ: ബിയു 4 ഓട്ടോ കേരളത്തിൽ

Tuesday 12 August 2025 4:34 PM IST

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ബിയു 4 ഓട്ടോ കേരളത്തിൽ വിൽപ്പന ആരംഭിച്ചു. ഗുജറാത്ത് ആസ്ഥാനമായ ബിയു 4 കൊച്ചിയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചാണ് വിപണിയിൽ പ്രവേശിച്ചത്. ഷോറൂം ഉദ്ഘാടനം സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഉർവിഷ് ഷാ നിർവഹിച്ചു.

ഷൈൻ, സ്റ്റാർ, ഡോഡോ ലോ സ്പീഡ് മോഡലുകളും ഹൈ സ്പീഡ് വേരിയന്റായ ഫീനിക്‌സുമാണ് ബിയു 4 വിപണിയിലെത്തിച്ചത്. സെപ്തംബറിൽ ബൈക്കുകളും മോപ്പഡുകളും വിപണിയിലെത്തിക്കും. 2026ൽ സൂപ്പർ ബൈക്കുകളും അവതരിപ്പിക്കും.

സ്റ്റാർ, ഷൈൻ, ഡോഡോ എന്നിവയാണ് ജനപ്രിയ മോഡലുകൾ. നാല് മുതൽ ആറ് മണിക്കൂറിനുള്ളിൽ പൂർണമായും ചാർജ് ചെയ്യപ്പെടുന്ന മോഡലുകൾക്ക് ഒറ്റ ചാർജിൽ 90 മുതൽ 120 കിലോ മീറ്റർ വരെ സഞ്ചരിക്കാനാകും. ലോ സ്പീഡിന് 250 വാട്ട് മോട്ടോർ പവറും ഫീനിക്‌സ് ഹൈ സ്പീഡ് വേരിയന്റിന് 1500 വാട്ടുമാണുളളത്. ഫീനിക്‌സിന് ട്രാക്കിംഗ്, ജിയോ ഫെൻസിംഗ്, മൊബൈൽ ആപ്ലിക്കേഷനിലൂടെയുളള നിയന്ത്രണം എന്നീ സൗകര്യങ്ങളുമുണ്ട്. ഗ്രീൻ മൊബിലിറ്റി ദൗത്യവുമായി ചേർന്ന് നിൽക്കുന്നതാണ് ബിയു 4 എന്ന് ഇഗ്ളോബ് മാനേജിംഗ് ഡയറക്ടർ എബിൻ സെബാസ്റ്റ്യൻ പറഞ്ഞു.

വില

65,000 മുതൽ 1.1 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില

വിതരണക്കാർ

ഇഗ്ലോബ് എന്റർപ്രൈസസാണ് കേരളത്തിലെ വിതരണക്കാർ