കാനഡയിലെ തടാകത്തിൽ നാൽവർ സംഘത്തിന്റെ സോപ്പ് തേച്ച് കുളി, ഇന്ത്യക്കാരെന്ന് സംശയം; വീഡിയോ

Tuesday 12 August 2025 5:01 PM IST

ഒട്ടാവ: കാനഡയിലെ ഒരു തടാകത്തിൽ നാൽവർസംഘം സോപ്പ് തേച്ച് കുളിച്ചതിന് വിമർശനം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി വൈറലാവുകയാണ്. കാനഡയിലുള്ള ബ്രാംപ്ടൺ തടാകത്തിലാണ് സംഭവം. കിർക് ലുബിമോവ് എന്ന സോഷ്യൽ മീഡിയ പേജിൽ നിന്നാണ് വൈറൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അഞ്ച് മില്യണിലേറെ കാഴ്ചക്കാരാണ് ഇതിനോടകം എക്‌സിൽ മാത്രം വീഡിയോ കണ്ടത്കാനഡയിലെ ബീച്ചുകളെയും തടാകങ്ങളെയും വിദേശികൾ പൊതു കുളിമുറികൾ പോലെയാണ് പരിഗണിക്കുന്നതെന്ന് പ്രസ്താവിച്ചുകൊണ്ട്, കാനഡയുടെ പ്രശസ്തി തകർന്നുകൊണ്ടിരിക്കുകയാണെന്ന സങ്കടത്തോടെയാണ് വീഡിയോയുടെ അടിക്കുറിപ്പ്.ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ബോധവത്കരിക്കണമെന്നും പൊതുജലാശയങ്ങളിൽ ഇതൊന്നും അനുവദിക്കരുതെന്നും വീഡിയോയ്ക്ക് താഴെ പലരും കമന്റു ചെയ്തു.

അതേസമയം ദൃശ്യങ്ങളിൽ കാണുന്ന വ്യക്തികൾ ഇന്ത്യക്കാരാണെന്നാണ് പലരും സംശയിക്കുന്നത്. എന്നാൽ ഇവർ ഇന്ത്യൻസ് ആണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സോപ്പ് ഉപയോഗിച്ച് ജലാശയങ്ങളിൽ കുളിക്കുന്നത് അവയെ മലിനമാക്കുകയും ജലജീവികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.