സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
കീച്ചേരി: ടി.സി ഉണ്ണികൃഷ്ണന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി.എം.എസ്) കീച്ചേരി യൂണിറ്റ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, ആസ്റ്റർമിംസ് ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.എൻ വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കണ്ണൂർ ജില്ലാ ചെയർമാൻ കെ.ജി ബാബു ഉദ്ഘാടനം ചെയ്തു. ബി.എം.എസ് കണ്ണൂർ ജില്ലാ സെക്രട്ടറി ഇ. രാജേഷ് പാനൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ വിദ്യാനികേതൻ പ്രിൻസിപ്പൽ ഗംഗാധരൻ പ്രസംഗിച്ചു. ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി.എം.എസ്) കീച്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.സി അരവിന്ദാക്ഷൻ സ്വാഗതവും സെക്രട്ടറി ആർ. രാഹേഷ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ കാർഡിയോളജി, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. നൂറിലധികം പേർ പരിശോധനയ്ക്ക് വിധേയരായി.