1500 പേർക്ക് സൗജന്യ പൈപ്പ് കണക്ഷൻ
Wednesday 13 August 2025 1:28 AM IST
നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 15.5 കോടി രൂപ ചെലവിട്ട് 1500 പേർക്ക് സൗജന്യ പൈപ്പ് കണക്ഷൻ വിതരണവും പൈപ്പ് ലൈൻ ദീർഘിപ്പിക്കലും മന്ത്രി ജി.ആർ അനിൽ ഉദ്‌ഘാടനം ചെയ്തു .മണക്കോട് വയോക്ലബിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ സി.എസ്.ശ്രീജയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ സ്വാഗതം പറഞ്ഞു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ, കൗൺസിലർമാരായ പുലിപ്പാറ കൃഷ്ണൻ, എം.എസ് ബിനു തുടങ്ങിയവർ സംസാരിച്ചു.