രൗദ്ര ഭാവത്തിൽ ശാന്തനു ഭാഗ്യരാജ്, ബൾട്ടി ഗ്ളിംപ്സ് വീഡിയോ

Wednesday 13 August 2025 3:41 AM IST

കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഷെയ്ൻ നിഗം നായകനായി നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവഹിക്കുന്ന ചി ബൾട്ടി എന്ന ചിത്രത്തിൽ ശാന്തനു ഭാഗ്യരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ളിംപ്സ് വീഡിയോ പുറത്ത് . പഞ്ചമി റൈഡേഴ്സിന്റെ ക്യാപ്ടൻ കുമാർ എന്ന കഥാപാത്രമായി വീഡിയോയിൽ നിറഞ്ഞു നിൽക്കുകയാണ് ശാന്തനു. തമിഴും മലയാളവും ഇടകലർന്ന ഭാഷ സംസാരിക്കുന്ന ദേശത്തെ ഒരുപറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും കടന്നുവരുന്ന ചിത്രമാണ് ബൾട്ടി.സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്ര ഭാവത്തോടെ ഉദയൻ എന്ന നായകകഥാപാത്രമായാണ് ഷെയ്ൻ. മലയാളത്തിലും തമിഴിലുമായി സെപ്തംബറിൽ റിലീസ് ചെയ്യും. തെന്നിന്ത്യൻ താരം പ്രീതി അസ്രാണി നായികയായി എത്തുന്നു. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സന്തോഷ് ടി. കുരുവിള, ബിനുജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.

. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു.

ഗാനങ്ങൾ വിനായക് ശശികുമാർ.