പ്രയുക്തി തൊഴിൽ മേള 16ന്
Wednesday 13 August 2025 2:15 AM IST
ചേർത്തല: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്,എംപ്ലോയബിലിറ്റി സെന്റർ, നാഷണൽ കരിയർ സർവീസ്,ചേർത്തല എസ്.എൻ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 'പ്രയുക്തി 2025' മെഗാ തൊഴിൽ മേള 16ന് ചേർത്തല എസ്.എൻ. കോളേജിൽ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും.50ലധികം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് അവസരം.എസ്.എസ്.എൽ.സി, പ്ലസ് ടു,ഡിഗ്രി, എൻജിനിയറിംഗ്,പാരാ മെഡിക്കൽ,ഐ.ടി.ഐ. ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ള 18–40 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും റെസ്യൂമയുടെ 5 പകർപ്പുമായി രാവിലെ 9ന് ചേർത്തല എസ്.എൻ.കോളേജിൽ എത്തിച്ചേരേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04772230624, 8304057735.