ശാന്തി നിവാസ് ചാരിറ്റബിൾ സൊസൈറ്റി വാർഷികം
Wednesday 13 August 2025 3:21 AM IST
മാന്നാർ : കുട്ടംപേരൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ശാന്തി നിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാമത് വാർഷികവും 42-ാമത് പൊതിച്ചോറ് വിതരണവും രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞിമേൽ ഗാന്ധി ഭവൻ ദേവാലയത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷനായി. മാത്യുസ് റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തി. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹനൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.ഷിബുരാജൻ, മാന്നാർ അബ്ദുൽ ലത്തീഫ്, രാജേഷ് കണ്ണന്നൂർ, പി.എൻ ശെൽവരാജൻതുടങ്ങിയവർ സംസാരിച്ചു.