13 റോഡുകൾക്ക് 10.45 കോടി

Wednesday 13 August 2025 12:21 AM IST

അമ്പലപ്പുഴ : മണ്ഡലത്തിലെ നഗരസഭ, പഞ്ചായത്ത് പ്രദേശങ്ങളിലെ 13 റോഡുകളുടെ നിർമ്മാണത്തിന് 10.45 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി എച്ച് .സലാം എം. എൽ .എ പറഞ്ഞു. അമ്പലപ്പുഴ വടക്കി​ൽ വളഞ്ഞവഴി ബീച്ച് റോഡ്, ഒറ്റവേലി- പറത്തറ റോഡ്, നിതഫാത്തിമ റോഡ്, അമ്പലപ്പുഴ തെക്കി​ൽ വാഴപ്പറമ്പ്, പുറക്കാട്ട് ലിറ്റിൽ ഫ്ലവർ എൽ. പി സ്കൂൾ റോഡ്, ഗാബീസ് പമ്പ്- കോസ്റ്റൽ റോഡ്, പുന്നപ്ര തെക്കി​ൽ എസ്.എം.ജെ - ഈസ്റ്റ് റോഡ്, മാത്തൂർ ചിറ ആറ്റുതീരം റോഡ്, പുന്നപ്ര വടക്കി​ൽ പത്തിൽപ്പാലം- ആറ്റുതീരം റോഡ്, കപ്പക്കട ഹ്യൂണ്ടായ് റോഡ്, മദ്രസ റോഡ്, നഗരസഭയിലെ ആർ .എസ് .മേനോൻ റോഡ് എന്നീ റോഡുകൾക്കാണ് അനുമതി.