ചീരകൃഷി വിളവെടുപ്പ്
Wednesday 13 August 2025 2:21 AM IST
മുഹമ്മ: കഞ്ഞിക്കുഴിയിലെ ഭിന്നശേഷി കാർഷിക കൂട്ടായ്മയുടെ ചീരകൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. നാലാം വാർഡിൽ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ചേർന്ന് രൂപീകരിച്ച കാർഷിക കൂട്ടായ്മയായ കരുതൽ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കൃഷി ഇറക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ , പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി. ദിലീപ്, പഞ്ചായത്തംഗം ഫെയ്സി, കൃഷി ഓഫീസർ റോസ്മി ജോർജ് ജീവനക്കാരായ രജിത, സന്ദീപ് വെറൈറ്റി ഫാർമർ സുജിത്ത്, കൃഷിക്കൂട്ടം കൺവിനർ സിജി, ആശ എന്നിവർ സംസാരിച്ചു.