ആർ.സത്യശീലൻ

Tuesday 12 August 2025 10:41 PM IST

എഴുകോൺ: സി.പി.എമ്മിന്റെ ആദ്യകാല നേതാവ് ഇടയ്ക്കിടം ആലുവിള വീട്ടിൽ ആർ.സത്യശീലൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സി.പി.എം കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയംഗം, നെടുവത്തൂർ ഏരിയ സെക്രട്ടറി, കരീപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: സത്യപ്രീത, ശൈലേന്ദ്രൻ, സത്യപ്രിയ. മരുമക്കൾ: സുജീന്ദ്രൻ, സനില, വാസുദേവൻ നമ്പൂതിരി.