സൗജന്യ മെഡിക്കൽ ക്യാമ്പ്

Wednesday 13 August 2025 4:05 AM IST

വിഴിഞ്ഞം: വെങ്ങാനൂർ ഗാന്ധിസ്മാരക ഹോസ്പിറ്റലിൽ 15ന് ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 7വരെ നിംസ് മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ പാദരോഗ നിർണയ ക്യാമ്പ് നടക്കും.നിംസ് മെഡിസിറ്റിയിലെ സർജനും ഡയബറ്റിക് ഫൂട്ട് സ്പെഷ്യലിസ്റ്റുമായ ഡോ.ബിജു ഐ.ജി.നായർ ക്യാമ്പിന് നേതൃത്വം നൽകും.പ്രമേഹ രോഗനിർണയം,രക്തസമ്മർദ്ദ പരിശോധന,പ്രമേഹ പാദപരിശോധന, എച്ച്.ബി.എ.1സി എന്നിവ സൗജന്യവും മറ്റ് പരിശോധനകൾക്ക് 30 ശതമാനം ഇളവും നൽകും.ക്യാമ്പ് രജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9020585656.