ഗൗരീശപട്ടം ലയൺസ് ക്ലബിന്റെ യുവജന ദിനാഘോഷം

Wednesday 13 August 2025 4:07 PM IST

തിരുവനന്തപുരം:അന്തർദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ഗൗരീശപട്ടം ലയൺസ് ക്ലബ്ബ് പേരൂർക്കട ഗവ. ഗേൾസ് എച്ച്.എസ്.എസിൽ വച്ച് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

പ്രസിഡന്റ് പി.ജയരാമൻ നായർ അദ്ധ്യക്ഷനായ സെമിനാറിന്റെ ഉദ്ഘാടനം വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.അനിൽകുമാർ നിർവഹിച്ചു. ലയൺസ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.എൽ.ഷിബു ക്ലാസെടുത്തു.

റീജിയൺ ചെയർപേഴ്സൺ കെ.രാധാകൃഷ്ണൻ,സോൺ ചെയർപേഴ്സൺ ആർ.നന്ദൻ ഗോപിനാഥ്,സെക്രട്ടറി വിജയകുമാർ.കെ,ട്രഷറർ അനിൽകുമാർ.കെ,നിഷ,വേണു എന്നിവർ സംസാരിച്ചു.