കെ.ടി.ഡി.സി എംപ്ളോയിസ് കോൺഗ്രസ്
Wednesday 13 August 2025 3:10 AM IST
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിലെ അംഗീകൃത തൊഴിലാളി സംഘടനയായ കെ.ടി.ഡി.സി എപ്ലോയീസ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) 49ാം സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10.30ന് മസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സെമിനാർ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാറും 12.30ന് നടക്കുന്ന സിമ്പോസിയം കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശിയും ഉദ്ഘാടനം ചെയ്യും. 3ന് നടക്കുന്ന സമാപന സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.