തയ്യൽത്തൊഴിലാളി കോൺഗ്രസ്

Wednesday 13 August 2025 3:11 AM IST

തിരുവനന്തപുരം: തയ്യൽത്തൊഴിലാളി കോൺഗ്രസ് ജില്ലാസമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ മുഖ്യപ്രഭാഷണം നടത്തി.ഓവർസീസ് ഇന്ത്യൻകൾച്ചർ കോൺഗ്രസ് ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള ഓണക്കിറ്റ് വിതരണവും സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് ഓണക്കോടി വിതരണവും നടത്തി.കുന്നുകുഴി വാർഡ് കൗൺസിലർ മേരിപുഷ്‌പത്തിന് പുരസ്കാരം നൽകി.ശ്രീവരാഹം മധുസൂദനൻ സ്വാഗതം പറഞ്ഞു. ജി.പുരുഷോത്തമൻ നായർ,ജേക്കബ് ഫെർണാണ്ടസ്,ശൂരനാട് സരസ ചന്ദ്രൻപിള്ള,കെ.മനോഹരൻ,ചന്ദ്രമോഹനൻ,ഉമൈബ റഷീദ്,സുധാജയൻ,കുന്നുകുഴി സുനിൽ,വേളി ഷീബ, അനിൽകുമാർ കഴക്കൂട്ടം എന്നിവർ സംസാരിച്ചു.