സമ്പൂർണ ജില്ലാ നേതൃസമ്മേളനം
Wednesday 13 August 2025 4:12 AM IST
തിരുവനന്തപുരം: തൊഴിലാളികൾക്കും സാധാരണക്കാർക്കും അർഹതപ്പെട്ട ഓണക്കാല ആനുകൂല്യങ്ങൾ മുൻകൂട്ടി അനുവദിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ സമ്പൂർണ ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ഭാരവാഹികളായ വി.ജെ.ജോസഫ്,കെ.പി.തമ്പി കണ്ണാടൻ,കൃഷ്ണവേണി.ജി.ശർമ്മ,ബാബു ജോർജ്ജ്,പ്രദീപ് നെയ്യാറ്റിൻകര,കെ.എം.അബ്ദുൽ സലാം,ഡി.ഷുബീല,എം.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.